എന്‍.പ്രശാന്തിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോര്പറേഷന് യൂണിയനുകള്‍ മുഖ്യമന്ത്രിക്കു കത്തു നല്കി. എഐടിയുസി, സിഐടിയു, കാംകോ ഓഫിസേഴ്സ് അസോസിയേഷന്, കാംകോ എന്‍ജിനീയേഴ്സ് അസോസിയേഷന്, അസോസിയേഷന് ഓഫ് കാംകോ ഓഫിസേഴ്സ് എന്നീ സംഘടനകളാണ് കത്തു നല്‍കിയത്. പ്രശാന്ത് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവര്‍ത്തനം ലോകനിലവാരത്തിലേക്കു മെച്ചപ്പെടുത്തിയെന്നും അദ്ദേഹത്തെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും കത്തില്‍ പറയുന്നു.
കാംകോ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് ഇന്ന് രാവിലെ എന്‍. പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരുന്നു. താന്‍ ഇനി എംഡി അല്ലെങ്കിലും തുടങ്ങി വച്ച ഓരോന്നും ഫലപ്രാപ്തിയില്‍ എത്തിക്കണമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രശാന്ത് കുറിച്ചത്. ഇതിനുപിന്നാലെയാണ് പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകള്‍ അടക്കം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.