അമ്മയ്ക്ക് തെറ്റായ മരുന്ന് എഴുതി നല്‍കിയെന്ന് ആരോപിച്ച് ഡോക്ടറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ഓങ്കോളജിസ്റ്റിനെയാണ് യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട ഡോക്ടര്‍ ബാലാജി ജഗന്നാഥന്റെ മുന്‍ രോഗികളില്‍ ഒരാളുടെ മകനാണ് യുവാവ്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെയാണ് വിഘ്നേഷ് ഔട്ട്പേഷ്യന്റ് മുറിയില്‍ വച്ച് ഡോക്ടറെ ഒന്നിലധികം തവണ കുത്തിയത്. അമ്മയ്ക്ക് ഡോക്ടര്‍ തെറ്റായ മരുന്ന് എഴുതി നല്‍കിയെന്ന് സംശയിച്ചാണ് ഇയാള്‍ ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തില്‍ ഡോക്ടര്‍ ജഗന്നാഥിന് ഏഴ് കുത്തേറ്റിട്ടുണ്ട്, ചികിത്സയിലുള്ള അദ്ദേഹം സുഖംപ്രാപിച്ചുവരുന്നു. പ്രശസ്ത ഓങ്കോളജിസ്റ്റും സര്‍ക്കാര്‍ നടത്തുന്ന കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അധ്യാപകനുമാണ് ഡോ.ജഗന്നാഥ്.
കുറ്റകൃത്യത്തിന് ശേഷം പ്രതി വിഘ്നേഷ് രഹസ്യമായി കത്തി പുറത്തെടുക്കുന്നതും തുടയ്ക്കുന്നതും വലതുവശത്തേക്ക് മറയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. എന്നിട്ട് ശാന്തനായി നടന്ന് കത്തി വലിച്ചെറിയുന്നു. തുടര്‍ന്ന് വിഘ്നേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. സൈദാപേട്ട കോടതി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തിന്റെ വീഡിയോയില്‍ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കിക്കുന്നത് കാണാം. ചുറ്റുമുള്ള ആളുകള്‍ ഇളകിമറിഞ്ഞപ്പോള്‍ കാവല്ക്കാര് ആ മനുഷ്യനെ പിടിച്ചുനിര്‍ത്തുന്നത് കാണാം. ആരോ യുവാവിനെ അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ ഇടപെട്ട് ആക്രമണം തടയുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറി.