കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൂന്നു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വടക്കുതല അജ്മൽ ഉസ്താദ് ആണ് സംഭവത്തിൽ ചവറ പോലീസിന്റെ പിടിയിലായത്. 2015 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രതി നിരന്തരം കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇയാൾ ഇരയാക്കിയിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ടതോടെ ബന്ധുക്കൾ കാരണം അന്വേഷിക്കുകയായിരുന്നു. ഇതോടെ കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. വിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
STORY HIGHLIGHT: madrasa teacher who sexually abused a minor boy for three years arrested in kollam