Food

ഉച്ചയൂണിന് സ്വാദ് കൂറ്റൻ കണവ തീയൽ ആയാലോ? | Kanava Theeyal

ഉച്ചയൂണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു കണവ തീയൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • കണവ വൃത്തിയാക്കി അരിഞ്ഞത് – 2 കപ്പ്
  • ചെറിയ ഉള്ളി അരിഞ്ഞത് – 3/4 കപ്പ്
  • പച്ചമുളക് – 3
  • തക്കാളി – 1 വലുത്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 സ്പൂൺ
  • തേങ്ങ – 2 കപ്പ്
  • മുളകുപൊടി – 1 1/2 സ്പൂൺ
  • മഞ്ഞൾ പൊടി – 1/2 സ്പൂൺ
  • മല്ലിപ്പൊടി – 1 സ്പൂൺ
  • പുളിവെള്ളം – 3 സ്പൂൺ
  • ഉപ്പ് ,എണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചീന ചട്ടിയിൽ തേങ്ങ ബ്രൗൺ കളർ ആകുന്നതു വരെ വറുക്കുക. മുളകുപൊടി, മല്ലിപ്പൊടി ഇട്ട് ചെറുതായി ചൂടാക്കുക. തണുത്തതിന് ശേഷം വെള്ളം ചേർത്ത് നന്നായിട്ട് അരക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഉള്ളി, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് തേങ്ങ അരച്ചതും മഞ്ഞൾപ്പൊടി, ഉപ്പ്, പുളിവെള്ളം ചേർത്ത് തിളപ്പിക്കുക. വൃത്തിയാക്കി വച്ച കണവ ചേർത്ത് വേവിക്കുക. കടുക് താളിച്ച് ഒഴിക്കുക.