India

ഛത്രപതി ശിവജി വിമാനത്താവളത്തിനു നേരെ ബോംബ് ഭീഷണി; വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി – mumbai airport bomb threat

ബോംബ് ഭീഷണി നേരിട്ടതിന്റെ അടിസ്ഥനത്തിൽ സിഐഎസ്എഫ് പോലീസിനെ വിവരമറിയിക്കുകയും വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു

ഛത്രപതി ശിവജി വിമാനത്താവളത്തിനു നേരെ ബോംബ് ഭീഷണി. ബുധനാഴ്ച ഉച്ചയോടെയാണ് ബോംബുമായി ഒരു യാത്രക്കാരന്‍ വിമാനത്താവളത്തില്‍ കടന്നിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഫോണ്‍ വിളിച്ചയാള്‍ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയില്ല.

വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശമെത്തിയത്. മുംബൈയില്‍ നിന്ന് അസര്‍ബെയ്ജാനിലേക്ക് പോകുന്ന യാത്രക്കാരന്റെ കൈവശം ബോംബുണ്ടെന്നായിരുന്നു സന്ദേശം. ബോംബ് ഭീഷണി നേരിട്ടതിന്റെ അടിസ്ഥനത്തിൽ സിഐഎസ്എഫ് പോലീസിനെ വിവരമറിയിക്കുകയും വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

STORY HIGHLIGHT: mumbai airport bomb threat