പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്നാൽ, ഗുജറാത്തിന്റെ പ്രധാനമന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്നാൽ, ഗുജറാത്തിന്റെ പ്രധാനമന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. 2004 മുതൽ 2014 വരെ മൻമോഹൻ സിങിന്റെ ഭരണകാലത്ത് മോദി ഗുജറാത്ത് മോഡലിനെ പരസ്യപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്നു. അന്നത്തെ കേന്ദ്രസർക്കാർ അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നൽകി. പ്രതിപക്ഷം ഭരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനങ്ങളുടെ വികസനം അന്നത്തെ കേന്ദ്രസർക്കാർ ഉറപ്പുവരുത്തി. അത് അനുമതിയുടെ രൂപത്തിലായാലും ബജറ്റിന്റെ കാര്യത്തിലായാലും സംസ്ഥാനങ്ങൾക്ക് ആവശ്യമായ പിന്തുണ അന്ന് നൽകിയിരുന്നു. അതിനാലാണ് ഒരു ഗുജറാത്ത് മോഡലുണ്ടായത്.
ഇന്ത്യയെ അഞ്ച് ട്രില്ല്യൺ സമ്പദ്വ്യവസ്ഥയാക്കുന്നതിനെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. എന്നാൽ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒപ്പം നിർത്താതെ എങ്ങിനെയാണ് അദ്ദേഹത്തിന് ഇത് സാധ്യമാകുക. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്ലാതെ എങ്ങനെയാണ് അദ്ദേഹത്തിന് ഇത് സാധ്യമാകുക. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്ലാതെ എങ്ങനെ രാജ്യം അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയിലെത്തും എന്നും അദ്ദേഹം ചോദിച്ചു.
സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്ന് 17 പ്രധാന നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് മാറ്റി. ഈ ഗുജറാത്ത് മോഡൽ രാജ്യത്തിന് അപകടകരമാണെന്നും രേവന്ത് ആരോപിച്ചു.
STORY HIGHLIGHT: pm modi out to finish opposition states revanth reddy