Kerala

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് കലക്ടറുടെ വിലക്ക്‌ – kannur district panchayat president election collector banned media

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ വിലക്ക്. വ്യാഴാഴ്ച രാവിലെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ജില്ലാ പഞ്ചായത്ത് ഹാളിലെത്തിയ മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞുവെയ്ക്കുകയായിരുന്നു. കളക്ടറുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് പോലീസ് പറയുന്നത്.

നേരത്തെ, ഇത്തരം തടസ്സങ്ങളില്ലായിരുന്നു. കൂടാതെ പഞ്ചായത്തിനു പുറത്തും വലിയ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഉന്നത ഉദ്യോ​ഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക്‌ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ ജില്ലാ പഞ്ചായത്ത് അംഗമായ പി.പി. ദിവ്യ വോട്ടെടുപ്പിന് എത്തില്ല. ദിവ്യ സ്ഥലത്തെത്തിയാൽ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.

STORY HIGHLIGHT: kannur district panchayat president election collector banned media