ആത്മകഥാ വിവാദത്തിൽ എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അദ്ദേഹം എഴുതിയതല്ല എന്ന് ജയരാജൻ പറഞ്ഞു. ഇനി എന്തിനാണ് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു.
ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് എം. രഘുനാഥിനോട് സി.പി.എം വിശദീകരണം ചോദിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകളെയും സംസ്ഥാന സെക്രട്ടറി പൂർണമായും തള്ളി. പാർട്ടി ഇങ്ങനെയൊരു പരിശോധനയിലേക്കും കടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: party not to ask explanation to ep-jayarajan