ആർട്ടിഫിഷ്യൽ കളർ ഒന്നും ചേർക്കാതെ സിംപിൾ ആയി ട്യൂട്ടി ഫ്രൂട്ടി നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ? അതും വളരെ എളുപ്പത്തിൽ തന്നെ.
ആവശ്യമായ ചേരുവകൾ
- ചെറുതായി നുറുക്കിയ പച്ചപപ്പായ – 1 1/2കപ്പ് ( തൊലി കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കിയത്)
- പഞ്ചസാര – 1 1/2 കപ്പ്
- വാനില – 1 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- ബീറ്റ്റൂട്ട് – 1 ചെറിയ പീസ്
തയ്യാറാക്കുന്ന വിധം
നുറുക്കിയ പപ്പായ കുറച്ചു വെള്ളമൊഴിച്ചു 10 മിനിറ്റ് വേവിച്ചു മാറ്റി വെക്കുക. വെള്ളം ഊറ്റി വെക്കുക. പഞ്ചസാര ഒന്നര കപ്പ് വെള്ളത്തിൽ കലക്കി ചെറിയ കഷ്‌ണം ബീറ്റ്‌റൂട്ടും ചേർത്ത് വേവിച്ച പപ്പായ ഇതിലേക്ക് ചേര്ത്തു 15 മിനിട്ട് വേവിക്കുക. ഒന്ന് തണുത്ത ശേഷം ഇതിലേക്കു വാനില ഒഴിച്ച് മിക്സ് ചെയ്യുക. ഇല്ലെങ്കിൽ ഏലക്ക പൊടിച്ചത് ചേർത്താലും മതിയാകും. ഇത് 8-10 മണിക്കൂർ വെക്കുക.(അപ്പോഴേക്കും പഞ്ചസാര ലായനി നന്നായി പപ്പായയിൽ പിടിച്ചിരിക്കും, ബീറ്റ്റൂട്ടിന്റെ കളറും കിട്ടും) പാനി ഉണ്ടെങ്കിൽ നന്നായി കൈകൊണ്ട് ഒന്ന് പിഴിഞ്ഞ് പേപ്പർ ടവ്വൽ കൊണ്ട് ഒന്ന് ഒപ്പി എടുക്കുക. ഡ്രൈ ആയ ശേഷം ചെറിയ കണ്ടെയ്നറിൽ സൂക്ഷിച്ചു ആവശ്യാനുസരണം ഉപയോഗിക്കാം.