പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്. സരിന് ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും ഇ.പി. കൂടാതെ ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.
‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്തവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നായിരുന്നു ആത്മകഥയുടേതെന്ന പേരില്‍ പുറത്ത് വന്ന പിഡിഎഫില്‍ പറഞ്ഞിരുന്നത്.
അദ്ദേഹം വിശ്വസിച്ച കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയാണ്. ഗാന്ധിജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും നിഷ്പ്രഭമാക്കിക്കൊണ്ട് വ്യക്തി താല്പര്യങ്ങളുടെയും സാമ്പത്തിക താല്പര്യങ്ങളുടെയും പിന്നാലെ കോണ്‍ഗ്രസും നേതാക്കളും സഞ്ചരിക്കുന്നു. രാജ്യത്തിന്റെ പുരോഗതി അവര്‍ക്ക് പ്രശ്നമേയല്ല. അങ്ങനെയുള്ള നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി വല്ലാത്ത തരത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ആ വിയോജിപ്പില്‍ നിന്നാണ് അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തേക്ക് കടന്നു വരുന്നത് എന്നും ഇ പി പറഞ്ഞു. കൂടാതെ ഏറ്റവും യോഗ്യനായ ആളാണ് പാലക്കാട് മത്സരിക്കുന്നതെന്നും സരിനെ പുകഴ്ത്തി ഇ പി ജയരാജന് പറഞ്ഞു.
STORY HIGHLIGHT: e p jayarajan supports p sarin