ചിക്കൻ ഫ്രൈ
ചേരുവകൾ
ചിക്കൻ കാൽ കിലോ, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 10 അല്ലി, പെരുംജീരകം കാൽ ടീസ്പൂൺ, ഗരംമസാലപ്പൊടി അര ടീസ്പൂൺ, മുളകുപൊടി മുക്കാൽ ടീസ്പൂൺ, ഉപ്പ് പാകത്തിന്, വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ചിക്കനിൽ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും മസാലപ്പൊടികളും ഉപ്പും പെരുംജീരകവും ചേർത്ത് 15 മിനിറ്റ് വയ്ക്കുക.ശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കാം.
ചിക്കൻ കറി
ചേരുവകൾ
ചിക്കൻ കാൽ കിലോ, ഉള്ളി 15 ചുള, തക്കാളി ഒന്നിൻ്റെ പകുതി, പച്ചമുളക് 4 എണ്ണം, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 10 അല്ലി, കറിവേപ്പില ആവശ്യത്തിന്, തേങ്ങ ചെറുത് ഒന്ന്, മു ളകുപൊടി ഒന്നര ടേബിൾ സ്പൂൺ, മല്ലിപ്പൊടി മുക്കാൽ ടേബിൾ സ്പൂൺ, മഞ്ഞൾപൊടി ആവശ്യത്തിന്, കുരുമുളക് കാൽ ടീസ്പൂൺ, പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ, ഗരംമസാല പൊടി കാൽ ടീസ്പൂൺ, ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞ പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത് വഴറ്റുക. മറ്റൊരു പാനിൽ ചിരകിയ തേങ്ങ, കറിവേപ്പില, കുരുമുളക് എന്നിവ ചൂടാക്കി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റണം. മസാലയുടെ പച്ചമണം മാറുമ്പോൾ വാങ്ങി മിക്സിയിൽ അര ച്ചെടുക്കുക. ശേഷം നന്നായി വഴറ്റിയ ഉള്ളിയിൽ അരിഞ്ഞ തക്കാളി ചേർത്ത് ഒന്നുകൂടി വഴറ്റി തേങ്ങ പേസ്റ്റ് ചേർത്ത് തിളപ്പിക്കുക. എന്നിട്ട് ചിക്കൻ ചേർത്ത് അടച്ചു വച്ചു വേവിക്കണം. ശേഷം ഗരംമസാലയും, പെരുംജീരകവും ചേർത്ത് വാങ്ങിവയ്ക്കുക. താളിപ്പു കൂടി ചേർത്താൽ കറി റെഡി.
ചിക്കൻ റോസ്റ്റ്
ചേരുവകൾ
ചിക്കൻ കാൽ കിലോ, ഉള്ളി 20 ചുള, തക്കാളി ഒരെണ്ണം, പച്ചമുളക് 4 എണ്ണം, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 10 അല്ലി,കറിവേപ്പില ആവശ്യത്തിന്, മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ, മല്ലിപ്പൊടി മുക്കാൽ ടേബിൾ സ്പൂൺ, മഞ്ഞൾപൊടി ആവശ്യത്തിന്, കുരുമുളക് അര ടീസ്പൂൺ, പെരുംജീരകപ്പൊടി അര ടീസ്പൂൺ, ഗരംമസാല പൊടി അരടീസ്പൂൺ, ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
ചിക്കനിൽ കുറച്ചു മസാലപ്പൊടികളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് യോജിപ്പിച്ചശേഷം ഫ്രൈ ചെയ്തെടുക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചതും അരിഞ്ഞ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി, തക്കാളി അരിഞ്ഞതും ചേർത്ത് വീണ്ടും വഴറ്റുക. ശേഷം ബാ ക്കിയുള്ള മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കി പച്ചമണം മാറുമ്പോൾ ചൂടുവെള്ളം ഒഴിച്ച് തിളപ്പിക്കുക. കുറുകിവരുമ്പോൾ വറുത്ത ചിക്കൻ ഇട്ട് ചൂടാക്കണം. ശേഷം മസാലപ്പൊടികളും ഉപ്പും ചേർത്തിളക്കി വാങ്ങിവയ്ക്കാം.
പൊറോട്ട 6 എണ്ണത്തിന്
മൈദ അര കിലോ, പാൽ 6 ടേബിൾ സ്പൂൺ, വെള്ളം മു ക്കാൽ കപ്പ്, നെയ്യ് 7 ടേബിൾ സ്പൂൺ, മുട്ട രണ്ടെണ്ണം, തേങ്ങ ഒരെണ്ണം, വാഴയില 4 എണ്ണം
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരുമിച്ചു ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി 15 മിനിറ്റ് വച്ച ശേഷം പരത്തി പൊറോട്ട ആക്കി അടിച്ചെടുക്കുക. രണ്ടാമത്തെ മുട്ട പുഴുങ്ങിയും തേങ്ങ പാൽ ആക്കിയും എടുക്കുക. വാഴയില ചൂടാക്കി ഓരോ പൊറോട്ട വീതം വച്ചു ഓരോന്നി ലും 3 വിഭവങ്ങളും അടുക്കുകളായി വയ്ക്കുക. എല്ലാ ലെയറിലും 2 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ വീതം ഒഴിച്ച് മുകളിലായി പുഴുങ്ങിയ മുട്ടയും വയ്ക്കണം. വാഴയില കിഴി പോലെ കെട്ടി മാറ്റിയ ശേഷം പാനിൽ എണ്ണ തേച്ച് കിഴി വച്ച് അടച്ചു വച്ചു ചൂടാക്കുക. കിഴിക്കുള്ളിലെ വിഭവങ്ങൾ ചൂടായി നല്ലപോലെ വേകും. ഇതാണ് കിഴി പൊറോട്ടയുടെ സ്വാദും.