മലപ്പുറത്ത് 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 47 കാരന് 70 വർഷം കഠിനതടവും 1.30 ലക്ഷം രൂപ പിഴയും വിധിച്ച് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് സൂരജ് . ചെമ്പ്രശേരി സ്വദേശി ടി മുരളീധരനെയാണ് ശിക്ഷിച്ചത്. 10 വകുപ്പുകളിലായാണ് ശിക്ഷാവിധി. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷവും മൂന്നുമാസവും അധിക കഠിനതടവും അനുഭവിക്കേണ്ടിവരും.
പിഴസംഖ്യയിൽ ഒരു ലക്ഷം രൂപ അതിജീവിതന് നൽകാനും വിക്ടിം കോമ്പൻസേഷൻ പ്രകാരം മതിയായ നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. കോവിഡ് കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസ്സുകാരനെ വീടിനടുത്തുള്ള മോട്ടോർ പുരയിൽ കൊണ്ടുപോയി കൈകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകി നഗ്ന ഫോട്ടോകൾ എടുക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
ഫോട്ടോകൾ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തിൽ പാണ്ടിക്കാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
STORY HIGHLIGHT: sexually abused