പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ. കോവിഡ് മഹാമാരി കാലത്ത് ഡൊമിനിക്കയ്ക്ക് നല്കിയ സംഭാവനകള്‍ക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയും മാനിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത് എന്ന് കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക അറിയിച്ചു.
രാജ്യത്തെ പരമോന്നത ദേശീയ അവാര്‍ഡായ ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ ആണ് നരേന്ദ്ര മോദിക്ക് സമ്മാനിക്കുക. നവംബര്‍ 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ്ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ അവാര്‍ഡ് സമ്മാനിക്കും എന്നും പ്രതിനിധികള്‍ അറിയിച്ചു.
Dominica will award its highest National Honour, the Dominica Award of Honour, upon PM Narendra Modi at the India-Caricom Summit in Guyana.
This award will be in recognition of his contributions to Dominica during the COVID-19 pandemic and his dedication to strengthening the… pic.twitter.com/3GX7RWFhpg
— ANI (@ANI) November 14, 2024
2021 ഫെബ്രുവരിയില്‍ ഇന്ത്യ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനെക്ക കൊവിഡ് വാക്സിന് നല്‍കിയിരുന്നു. ഇത് അയല്‍രാജ്യമായ കരീബിയന്‍ രാജ്യങ്ങളെ സഹായിക്കാന്‍ ഡൊമിനിക്കയെ അനുവദിച്ചു. മോദിയുടെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണ ഡൊമിനിക്കയ്ക്ക് ലഭിക്കുന്നുണ്ട്. ആഗോള കാലാവസ്ഥാ പ്രതിരോധവും സുസ്ഥിര വികസനവും സംബന്ധിച്ച മോദിയുടെ പ്രതിബദ്ധതയ്ക്കുള്ള ബഹുമതിയാണ് അംഗീകാരം എന്ന് പ്രധാനമന്ത്രി സ്കെറിറ്റ് പറഞ്ഞു.
STORY HIGHLIGHT: dominican highest award for prime minister modi commonwealth of dominica