മധ്യപ്രദേശിലെ ഉജ്ജെയിനിൽ കാമുകിയുമായി സമയം ചെലവിടാൻ 210 കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ പോയ ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ ഭാര്യ കൈയോടെ പിടികൂടി. ഭാര്യ തന്നെ രഹസ്യമായി നിരീക്ഷിക്കുകയാണെന്ന് അറിയാതെയാണ് നീമച്ചിലെ സർപഞ്ചായ ജിതേന്ദ്ര മാലി കാമുകിയുമായി രഹസ്യ സമാഗമത്തിന് ഇത്രയും ദൂരെയുള്ള ഹോട്ടൽ തിരഞ്ഞെടുത്തത്.
ഹോട്ടലിൽ നിന്നിറങ്ങി കാമുകിയുമായി കാറിൽ കയറിയ ജിതേന്ദ്ര മാലി കണ്ടത് കാറിനു മുന്നിൽ നിൽക്കുന്ന ഭാര്യയെയാണ്. ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഉജ്ജെയിനിലെ ഹോട്ടലിലുണ്ടെന്ന് മനസിലാക്കിയ ഭാര്യ, കുടുംബാംഗങ്ങളെയും കൂട്ടി കാറിൽ സ്ഥലത്തെത്തുകയും ഭർത്താവ് പുറത്തുവരുന്നതിനായി ഹോട്ടലിന് പുറത്തു കാത്തുനിൽക്കുകയുമായിരുന്നു.
View this post on Instagram
കുടുംബാംഗങ്ങൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
STORY HIGHLIGHT: Woman Catches Sarpanch Husband With Girlfriend In Car