ഇളനീർ വെള്ളവും തേങ്ങാവെള്ളവും ആരോഗ്യത്തിനും ചർമ്മത്തിനും ഒക്കെ ഏറെ ഗുണകരമാണ്. ഇളം തേങ്ങാ വെള്ളത്തിൽ വിറ്റാമിൻ സിയും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ക്ഷീണിച്ചിരിക്കുമ്പോഴൊക്കെ ഇളനീർവെള്ളമോ തേങ്ങാവെള്ളമോ കുടിക്കുമ്പോൾ നല്ല എനർജി കിട്ടും. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ.
1.നിര്‍ജലീകരണം ഒഴിവാക്കും
2.ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും
3.കൊളസ്‌ട്രോള്‍ ഇല്ല, ഫാറ്റ് ഫ്രീയാണ്
4.ഹൃദയാരോഗ്യത്തെ സംരക്ഷിക്കും
5.ഗ്ലൂക്കോസും ഫ്രക്ടോസും തുല്യ അളവിലുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
6.വ്യക്കകളുടെ ആരോഗ്യം സംരക്ഷിക്കും
7.കുറഞ്ഞ കലോറി അടങ്ങിയതിനാൽ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കും
8.ലോറിക് ആസിഡിന്റെ കലവറയാണ്, അണുബാധ തടയും
9.മൂത്ര സംബന്ധമായ രോഗങ്ങളെ തടയും
10.ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉണ്ടാകുന്ന അമിത ടെന്‍ഷനും സ്ട്രോക്കിനും ഇളനീര്‍ കുടിക്കുനന്ത് ഗുണം ചെയ്യും
11.ശരീരഭാരം കുറക്കുന്നതിന് ഇളനീര്‍ വളരെ നല്ലതാണ്
12.ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാനും ഉത്തമം
13.ശരീരത്തിലെ ദ്രാവക ബാലൻസ് നിയന്ത്രിച്ച് വിയർപ്പിനെ അകറ്റുന്നു
തുടങ്ങി അനവധി ഗുണങ്ങൾ ഇളനീർ വെള്ളത്തിനുണ്ട്. വേനൽക്കാലത്ത് മാത്രമല്ല, എല്ലാ സീസണിലും ഇളനീര് കുടിക്കുന്നത് വളരെ നല്ലതാണ്. പോഷകങ്ങളാൽ സമ്പന്നമായതിനാൽ ഇളനീര് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു.