സ്പൈസസ് ബോർഡ് വനിതാ ജീവനക്കാർക്കായി ആർത്തവ ശുചിത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജീവനക്കാരിൽ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം നല്‍കുന്നതിന് പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡുമായി സഹകരിച്ചാണ് സെമിനാർ നടത്തിയത്. ആദ്യഘട്ടത്തിൽ നൂറോളം വനിത ജീവനക്കാർക്കാണ് ക്ലാസ് നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സ്‌പൈസസ് ബോർഡ് ജീവനക്കാര്‍ ഓൺലൈൻ ആയി പങ്കെടുത്തു.
ജീവനക്കാരിൽ ആര്‍ത്തവ ശുചിത്വബോധം വർധിപ്പിക്കുകയും സുസ്ഥിരമായ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുകയുമാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പൈസസ് ബോർഡ് ഡയറക്ടർ (റിസർച്) ഡോ. എ. ബി. രമശ്രീ പറഞ്ഞു. പുനരുപയോഗയോഗ്യമായ ആർത്തവ കപ്പുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങൾ, വ്യക്തിഗത ആരോഗ്യ നേട്ടങ്ങൾ എന്നിവയെക്കുറിച്ചും ക്ലാസുകൾ നൽകി. ഡോ. ശാരിക വിനോദ്, ഡോ. കൃഷ്ണ, ഡോ. ആരതി, ഡോ. ഭവ്യ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
കമ്പനിക്ക് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ ഒരു ലക്ഷം കോടി രൂപയെന്ന സുവര്‍ണ നാഴികക്കല്ല് പിന്നിട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ആദ്യ പകുതിയില്‍ നികുതിക്ക് ശേഷമുള്ള സംയോജിത അറ്റാദായം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2517 കോടി രൂപയിലെത്തി. ഈ നേട്ടം തങ്ങളുടെ ജീവനക്കാരുടെപരിശ്രമത്തിന്‍റെയും മൂല്യമുള്ള ഉപഭോക്താക്കളുടെ അര്‍പ്പണബോധത്തിന്‍റെയും പ്രതിഫലനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചതില്‍ സന്തോഷമുണ്ട്. സ്വര്‍ണ്ണ വായ്പാ 28 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. ഈ ആദ്യ പകുതിയില്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ വായ്പ വിതരണമാണ് നടന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.