ക്രോസൈന്റ് വീട്ടിൽത്തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- മൈദാ – 400 ഗ്രാം
- ബട്ടര്‍ – 180-200 ഗ്രാം
- പഞ്ചസാര – 4 ടേബിൾസ്പൂൺ
- പാല് – 1.25
- യീസ്റ്റ് – 1 ടേബിൾസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഇളം ചൂടുള്ള പാലിലേക്കു യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി നന്നായി പതയാനായി വയ്ക്കുക. മൈദയും ഉപ്പും യോജിപ്പിക്കുക. ഇതിലേക്ക് പതഞ്ഞു വന്ന യീസ്റ്റ് മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക. ഈ മാവ് പൊങ്ങി വരാനായി നന്നായി മൂടി വക്കുക (ഏകദേശം രണ്ടു മണിക്കൂര്‍) പൊങ്ങി വന്ന മാവ് ഒരേ വലിപ്പത്തിലുള്ള കഷണങ്ങളായി വിഭജിക്കുക.
ഇത് ഓരോന്നും ചപ്പാത്തി പരത്തുന്ന പോലെ പരത്തുക. ഓരോ ചപ്പാത്തിയുടെ മുകളിലും ബട്ടര്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വക്കുക. ഏറ്റവും മുകളിലെ ചപ്പാത്തിയില്‍ ബട്ടര്‍ പുരട്ടേണ്ട. ഇത് കുറച്ചു നേരം ഫ്രീസറില്‍ വച്ച് തണുപ്പിക്കുക (30-35മിനിറ്റ്). പുറത്തെടുത്തു പൊടി വിതറിയ പ്രതലത്തില്‍ വെച്ച് ദീര്‍ഘചതുരാകൃതിയില്‍ പരത്തുക (അര ഇഞ്ച് കനത്തില്‍) ഇത് ത്രികോണ ആകൃതിയില്‍ മുറിച്ചു ക്രോസൈന്റ് രൂപത്തിലാക്കുക. ഇതില്‍ ഓരോന്നിലും എഗ്ഗ്വാഷ് കൊടുത്തിട്ട് ഒന്നര മണിക്കൂര്‍ മാറ്റി വക്കുക. ഇനി ഒന്നുകൂടി എഗ്ഗ്വാഷ് കൊടുത്തിട്ട്ചൂടക്കിയിട്ട ഓവനിലേക്കു വച്ച് ആദ്യത്തെ പത്തു മിനിറ്റ് 200 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക. പിന്നീട് ചൂട് കുറച്ചു 180 ഡിഗ്രിയില്‍ പത്തു മിനിറ്റ് കൂടി ബേക്ക് ചെയ്യുക.