എസ്.എഫ്.ഐ നേതാവ് പി.എം. ആര്‍ഷോ ദീര്‍ഘനാളായി കോളേജില്‍ ഹാജരാകാത്തതുകൊണ്ട് കോളേജില്‍ നിന്നും പുറത്താക്കുന്നതായി ആര്‍ഷോയുടെ പിതാവിന് നോട്ടീസ് അയച്ച എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ തന്നെ പി.എം. ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാന്‍ മതിയായ ഹാജരുണ്ടെന്ന റിപ്പോര്‍ട്ട് എം.ജി യൂണിവേഴ്‌സിറ്റിക്ക് നല്‍കിയതിന്റെയും, അഞ്ചും ആറും സെമസ്റ്ററില്‍ ആര്‍ഷോയ്ക്ക് മിനിമം ഹാജര്‍ ഇല്ലെന്നതിന്റെയും രേഖകള്‍ പുറത്ത്. ആര്‍ഷോയ്ക്ക് വ്യാജ ഹാജര്‍ റിപ്പോര്‍ട്ട് നല്‍ല്‍കിയ പ്രിന്‍സിപ്പാളിനെ പദവിയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്കും നിവേദനം നല്‍കി.
സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയിരിക്കുന്നത്. അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് ആറാം സെമസ്റ്ററില്‍ ബി എ പാസ്സാകാതെ ഏഴാം സെമസ്റ്റര്‍ എം.എ ക്ലാസ്സില്‍ തുടര്‍ പഠനം നടത്താമെന്നും ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയാവുമെന്നും ആര്‍ഷോയെ ന്യായീകരിച്ചു കൊണ്ടുള്ള വിശദീകരണമാണ് പ്രിന്‍സിപ്പല്‍ എം.ജി രജിസ്ട്രാര്‍ക്ക് നല്‍കിയത്. എന്നാല്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള മിനിമം ഹാജര്‍ ആര്‍ഷോയ്ക്കില്ലെന്ന കാര്യം പ്രിന്‍സിപ്പല്‍ മറച്ചുവച്ചു.
യൂണിവേഴ്‌സിറ്റി റെഗുലേഷന്‍ പ്രകാരം ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജര്‍ വേണമെന്നിരിക്കെ അഞ്ചും ആറും സെമെസ്റ്ററില്‍ 10 ശതമാനം മാത്രം ഹാജറുള്ള അര്‍ഷോയെ ഏഴാം സെമസ്റ്റര്‍ പി.ജി ക്ലാസ്സില്‍ പ്രവേശിപ്പിച്ചത് ചട്ട വിരുദ്ധമായാണ്. ഏഴാം സെമസ്റ്ററില്‍ പൂജ്യം ഹാജരാണ് ആര്‍ഷോക്കുള്ളത്. അഞ്ചും ആറും സെമസ്റ്ററുകളില്‍ മിനിമം ഹാജര്‍ ഇല്ലാതെ, ആറും എഴും സെമസ്റ്ററുകളില്‍ തുടര്‍ പഠനം പാടില്ലെന്നിരിക്കെ ആറാം സെമസ്റ്ററില്‍ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കിയതായി കണക്കാക്കി വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാനാണ് ആര്‍ഷോ ആവശ്യപ്പെട്ടിരിക്കുന്നത്.
ആറാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയതായി രേഖയുണ്ടാക്കിയാല്‍ രണ്ടാം സെമസ്റ്റര്‍ മുതലുള്ള എല്ലാ പരീക്ഷകളും ഒന്നിച്ചെഴുതി BA ബിരുദം നേടാനുള്ള അവസരം ആര്‍ഷോക്ക് കോളേജില്‍ നിന്നും ലഭിക്കും. എംജി സര്‍വകലാശാലയ്ക്ക് ആര്‍ഷോയുടെ വ്യാജ ഹാജര്‍ റിപ്പോര്‍ട്ട് നല്‍കി കബളിപ്പിച്ച പ്രിന്‍സിപ്പലിനെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും കോളേജില്‍ ഹാജരാകാത്ത ആര്‍ഷോയെ നാലാം സെമസ്റ്റര്‍ മുതല്‍ കോളേജില്‍ നിന്ന് റോള്‍ ഔട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും, എം ജി, വിസി ക്കും നിവേദനം നല്‍കിയിരിക്കുന്നത്.
CONTENT HIGHLIOGHTS; SFI leader gives false attendance report to Arshaw: Petition to governor to remove principal; Principal’s report of regular attendance