Celebrities

ശക്തിമാൻ വിവാദത്തില്‍ വിശദീകരണവുമായി മുകേഷ് ഖന്ന – Mukesh Khanna on making Ranveer Singh wait for 3 hours

അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിൽ ശക്തിമാന്‍ ആകാനെത്തിയ നടൻ രൺവീർ സിങ്ങിനെ തന്‍റെ ഓഫീസിൽ മണിക്കൂറുകളോളം വെറുതെ ഇരുത്തിയെന്ന വിവാദങ്ങളോട് നടന്‍ മുകേഷ് ഖന്ന പ്രതികരിച്ചു. ശക്തിമാൻ ആരെ അവതരിപ്പിക്കണമെന്ന് ഞാൻ തീരുമാനിക്കും എന്നും താരം പറഞ്ഞു.

‘അദ്ദേഹത്തെ ഞാന്‍ വെറുതെ ഇരുത്തിയില്ല. രണ്‍വീര്‍ കൂടി ആഗ്രഹിച്ചതിനാൽ മൂന്ന് മണിക്കൂറോളം അദ്ദേഹം എന്‍റെ ഓഫീസില്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്‍റെ ഓഫീസിൽ വന്നു, ഞങ്ങള്‍ ഒന്നിച്ച് സമയം ചിലവഴിച്ചു. രണ്‍വീര്‍ ഒരു മികച്ച നടനാണ്, അദ്ദേഹത്തിന് ഭയങ്കര ഊർജ്ജമുണ്ട്. എന്നാൽ ശക്തിമാൻ ആരെ അവതരിപ്പിക്കണമെന്ന് ഞാൻ തീരുമാനിക്കും. നിർമ്മാതാക്കൾ അഭിനേതാക്കളെ കാസ്റ്റ് ചെയ്യും. ഒരു നടന് ഒരു നിർമ്മാതാവിനെ അവതരിപ്പിക്കാൻ കഴിയില്ല. നിങ്ങൾ എന്‍റെ ഓഫീസിൽ വന്ന് നിങ്ങൾക്ക് ശക്തിമാൻ ആകണമെന്ന് പറയുന്നു അത് ഞാന്‍ അനുവദിക്കില്ലെന്നും മുകേഷ് ഖന്ന വ്യക്തമാക്കി.

രണ്‍വീര്‍ സിംഗ് ശക്തിമാന്‍ ആകുവാന്‍ പ്രാപ്തനല്ല എന്ന രീതിയില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണം എക്സ് പോസ്റ്റിലൂടെ മുകേഷ് ഖന്ന നല്‍കി. ‘അടുത്തിടെ ഇറങ്ങിയ ശക്തിമാന്‍ ദേശഭക്തി ഗാനത്തിലൂടെയും പത്രസമ്മേളനത്തിലൂടെയും ഞാൻ അടുത്ത ശക്തിമാൻ എന്ന് പ്രഖ്യാപിക്കാൻ വന്നതാണ് എന്ന പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് ഉള്ള ഒരു തെറ്റിദ്ധാരണ തിരുത്തണം’ മുകേഷ് ഖന്ന പറഞ്ഞു.

STORY HIGHLIGHT: Mukesh Khanna on making Ranveer Singh wait for 3 hours