ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ ഇരുവരുടേയും ഒരുമിച്ചുള്ള ജീവിതവിശേഷങ്ങള്‍ ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. 2015-ല്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങളും സെറ്റിൽ വച്ചു നടന്ന ആദ്യ സംഭാഷണങ്ങൾ ഇരുവരും പങ്കുവച്ചു.
നെറ്റ്ഫ്ളിക്സിലൂടെയാണ് ഇവരുടെ വിവാഹ ഡോക്യമെന്ററി പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി അതിന്റെ ടീസര്‍ നെറ്റ്ഫ്ളിക്സ് അടുത്തിടെ പുറത്തിറക്കുകയുണ്ടായി. ഇതിലൂടെ തങ്ങളുടെ പ്രണയ നിമിഷങ്ങളെ പറ്റി നയൻതാരയും വിഘ്നേശും സംസാരിച്ചു.
‘പോണ്ടിച്ചേരിയിലെ തെരുവുകളില്‍ ഞങ്ങള്‍ സിനിമയുടെ ചിത്രീകരണം നടത്തുകയായിരുന്നു, ഞാന്‍ എന്റെ ഷോട്ടിനായി കാത്തിരിക്കുകയായിരുന്നു. വിജയ് സേതുപതി സാറുമായി വിക്കി ഒരു രംഗം ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കണ്ടു. എന്തുകൊണ്ടോ, അന്ന് ഞാന്‍ അവനെ വ്യത്യസ്തമായി നോക്കി. എന്റെ മനസ്സില്‍ ആദ്യം വന്നത്, ‘അവന് എന്തു സുന്ദരനാണ് എന്നതായിരുന്നു’. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്ന രീതിയും കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയും എന്റെ ശ്രദ്ധയാകര്‍ഷിച്ചു’ നയന്‍താര പറഞ്ഞു.
View this post on Instagram
എന്നാൽ, നയൻതാര ഷൂട്ടിന് വന്നപ്പോഴൊന്നും പ്രണയമെന്ന ചിന്ത തന്റെ വിദൂരസ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ലെന്ന് വിഘ്നേശ് പറയുന്നു. ‘നയൻ മാഡത്തിന്റെ ഭാഗങ്ങളുടെ ഷൂട്ട് കഴിഞ്ഞ് പോയപ്പോൾ അവർ പറഞ്ഞു, സെറ്റിലിരിക്കുന്നത് ഞാൻ മിസ്സ് ചെയ്യും എന്ന്. ഞാനും പറഞ്ഞു, എനിക്കും സെറ്റ് മിസ്സ് ചെയ്യുമെന്ന്! കാണാൻ ഭംഗിയുള്ള ഒരു പെൺകുട്ടി വന്നാൽ അവരെ കാണാൻ നല്ല രസമുണ്ടല്ലോ എന്നൊക്കെ ആരായാലും മനസ്സിൽ വിചാരിക്കുമല്ലോ. പക്ഷേ, ഞാൻ നുണ പറയുകയല്ല… അങ്ങനെയൊരു ചിന്ത എനിക്ക് നയൻ മാഡത്തെക്കുറിച്ച് വന്നതേയില്ല,’ വിഘ്നേശ് പറഞ്ഞു.
STORY HIGHLIGHT: nayanthara reveals how she fell in love with vignesh shivan