സോഷ്യല്‍ മീഡിയയില്‍ സജീവമാണ്നടന് കൃഷ്ണകുമാറും ഫാമിലിയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം താരത്തിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയവളായ ഹന്‍സിക കൃഷ്ണയെ കുറിച്ചാണ്. തിരുവനന്തപുരത്ത് ഡിഗ്രിക്ക് പഠിക്കുന്ന ഹന്‍സിക സോഷ്യല്‍മീഡിയയിലും വളരെ സജീവമാണ്. വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി മാത്രമല്ല കലാകുടുംബത്തിലെ പ്രായം കുറഞ്ഞ നടിയും ഹന്‍സികയാണ്. ലൂക്ക എന്ന സിനിമയില്‍ അഹാനയുടെ കുട്ടിക്കാലം ചെയ്താണ് ഹന്‍സിക സിനിമയില്‍ ഹരിശ്രീ കുറിച്ചത്. വളരെ കുറച്ച് സ്ക്രീന്‍ ടൈം മാത്രമെ കിട്ടിയിരുന്നുള്ളുവെങ്കിലും ഹന്‍സികയുടെ പ്രകടനം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പഠനത്തിലും നൃത്തത്തിലും മാത്രമല്ല ജിംനാസ്റ്റിക്ക്, മോഡലിങ് തുടങ്ങിയവയിലെല്ലാം ഹന്‍സിക സജീവമാണ്. കൊവിഡ് കാലത്താണ് ചേച്ചിമാരുടെയും അമ്മയുടേയും പാത പിന്തുടര്ന്ന് ഹന്‍സികയും യുട്യൂബ് ചാനല്‍ ആരംഭിച്ചത്. എട്ട് ലക്ഷത്തിന് അടുത്താണ് താരപുത്രിയുടെ യുട്യൂബ് ചാനലിനുള്ള സബ്സ്ക്രൈബേഴ്സ്.ഇപ്പോഴിതാ പത്തൊമ്പതുകാരിയായ ഹന്‍സിക കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. പേഷ്യന്റ് ഗൗണ്‍ ധരിച്ച് കയ്യില്‍ കനുലയുമായി നില്ക്കുന്ന ഹന്‍സികയാണ് ചിത്രങ്ങളില്‍ ഉള്ളത്. എംആര്‍ഐ സ്കാനിന് വിധേയായപ്പോള്‍ താരപുത്രി പകര്‍ത്തിയതാണ് ചിത്രങ്ങള്‍. എംആര്‍ ഐ സ് കാനിങ് കഴിഞ്ഞു… പക്ഷെ ഞാന്‍ ഓകെയാണ് ഗയ്സ് എന്ന് കുറിച്ചുകൊണ്ടാണ് സ്കാനിങ്ങ് റൂമില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഹന്‍സിക പങ്കുവെച്ചത്.
ആദ്യമായാണ് ഇത്തരത്തില്‍ ഒരു പോസ്റ്റുമായി താരപുത്രി എത്തുന്നത്. അതുകൊണ്ട് തന്നെ കമന്റ് ബോക്സ് മുഴുവന്‍ താരപുത്രിക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞു. എന്താണ് പറ്റിയത് ഹന്‍സു… എംആര്‍ഐ സ്കാന്‍ ചെയ്യാന്‍ മാത്രം എന്ത് സംഭവിച്ചു എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. എന്നാല്‍ എന്താണ് അസുഖമെന്നൊന്നും ഹന്‍സിക വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇത് സംബന്ധിച്ച് ഒരു ഹോസ്പിറ്റല്‍ വ്ലോഗ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. യൂത്താണ് ഹന്‍സികയുടെ ആരാധകരില്‍ ഏറെയും. കമന്റ് ബോക്സ് മുഴുവന്‍ കരുതല്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലയെന്നുള്ള കമന്റുമുണ്ട്. അടുത്തിടെയാണ് തനിക്ക് കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു അസുഖത്തെ കുറിച്ച് താരപുത്രി വെളിപ്പെടുത്തിയത്.കൈക്കു ഞ്ഞായിരുന്ന സമയത്ത് ഹന്‍സിക ഏറെയും കാലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അസുഖമാണ് ഒന്നര വയസില്‍ ഹന്‍സികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞത്.
പിന്നീട് രണ്ട്, മൂന്ന് വര്‍ഷം ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു താരപുത്രി. സ്കൂളില്‍ പോയി തുടങ്ങിയശേഷമാണത്രെ അസുഖം ഭേദമായത്.