ഭാര്യയോട് വഴക്കടിച്ച് ഒരു വയസ് മാത്രമുള്ള മകളെ കൊലപ്പെടുത്തി 23കാരന്‍ ജീവനൊടുക്കി. ഭാര്യയോട് വഴക്കടിച്ച് മകളുമായി കാറില്‍ പറത്തു പോയ ഭര്‍ത്താവിനേക്കുറിച്ച് ഭാര്യ പൊലീസിന് വിവരം നല്‍കി. പൊലീസ് പിന്തുടരുന്നതായി വ്യക്തമായതിന് പിന്നാലെ സെമിത്തേരിയിലേക്ക് കാര്‍ ഇടിച്ച് കയറ്റി മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി 23കാരന്‍. അമേരിക്കയിലെ ലൂസിയാനയിലെ കോണ്‍വെന്റിലാണ് സംഭവം. ബുധനാഴ്ചയാണ് കോണ്‍വെന്റിലെ സെന്റ് ജെയിംസ് പാരീഷ് ദേവാലയത്തിന്റെ സെമിത്തേരിയില്‍ 1 വയസുകാരി കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥരെത്തിയപ്പോഴേയ്ക്കും യുവാവ് സ്വയം വെടിവയ്ക്കുകയായിരുന്നു. ഒരു വയസ്സുകാരിയുടെ ശരീരത്തിലും വെടിയേറ്റ പരിക്കുകളുണ്ട്. ഇരുവരുടേയും പേര് വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.
സ്വയം വെടിയുതിര്‍ത്ത യുവാവിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ പുരോഗമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയോടെയാണ് പൌലിനയിലെ ഒരു വീട്ടില്‍ നിന്ന് ഒരു വയസുകാരിയുടെ അമ്മ പൊലീസുമായി ബന്ധപ്പെടുന്നത്. ഭര്‍ത്താവ് വഴക്കിട്ട് പുറത്ത് പോയിട്ട് ഏറെ നേരമായെന്നും വിവരം അറിയാന്‍ കഴിയുന്നില്ലെന്നും വിവരം തിരക്കാമോയെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
പരിചിതമല്ലാത്ത മേഖലയിലൂടെയാണ് യുവാവ് പോയിരിക്കുന്നതെന്ന വിവരം കൂടി യുവതി വിശദമാക്കിയതോടെ പൊലീസ് യുവാവിന്റെ ഫോണ്‍ ട്രാക്ക് ചെയ്യുകയായിരുന്നു. നേരത്തെ മകളെ അപായപ്പെടുത്തുമെന്നും ജീവനൊടുക്കുമെന്നുമുള്ള യുവാവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു യുവതി പൊലീസുമായി ബന്ധപ്പെട്ടത്. ഒരു മണിക്കൂറിന് ശേഷമാണ് യുവാവിന്റെ ഫോണ്‍ പൊലീസിന് കണ്ടെത്താനായത്.