ചപ്പാത്തിക്കും ചോറിനും കൂടെ കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള വെണ്ടയ്ക്ക മസാല കറി തയ്യാറാക്കാം എളുപ്പത്തിൽ. വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒരുപോലെ ഇഷ്ടപ്പെടും ഈ വിഭവം.
ചേരുവകൾ
- വെണ്ടക്ക മുറിച്ചത് – 1 കപ്പ്
- സവാള അരിഞ്ഞത് – 1 കപ്പ്
- തക്കാളി അരച്ചത് – 1 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- പച്ചമുളക് – 2
- മുളക്പൊടി – 1 ടീസ്പൂൺ
- മല്ലിപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപൊടി – അര ടീസ്പൂൺ
- ഗരം മസാല – അരടീസ്പൂൺ
- ചെറിയ ജീരകം- അരടീസ്പൂൺ
- പട്ട – ഒരു ചെറിയ
- കഷ്ണം ഗ്രാമ്പു – 2
- ഏലയ്ക്ക – 2
- വഴനയില – 1
- തൈര് – അരകപ്പ്
- തേങ്ങാപാൽ – അരക്കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – 3 ടേബിൾസ്പൂൺ
- മല്ലിയില, കസൂരിമേത്തി – ഒരു നുള്ള്
- പഞ്ചസാര – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചു വെണ്ടയ്ക്ക ഷാലോ ഫ്രൈ ചെയ്ത് മാറ്റി വെയ്ക്കുക. മറ്റൊരു പാനിൽ എണ്ണയൊഴിച്ച് പട്ട , ഗ്രാമ്പു , ഏലയ് , വഴനയില, ജീരകം എന്നിവ ചേർത്തു മൂപ്പിച്ചെടുക്കുക, ഇതിലേക്കു സവാള അരിഞ്ഞത് , പച്ചമുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു നന്നായി വഴറ്റിയെടുക്കുക, തക്കാളി അരച്ചത് ചേർത്തു നന്നായി ഇളക്കി തിളയ്ക്കുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി , മല്ലിപൊടി, ഗരം മസാല ഉപ്പ് എന്നിവ ചേർത്തു വഴറ്റുക, മസാലയുടെ പച്ചമണം മാറുമ്പോൾ തൈര് ചേർത്തു കൊടുക്കുക, ഒന്നിളക്കി ഫ്രൈ ചെയ്ത വെണ്ടയ്ക്ക ചേർത്തു തിളപ്പിക്കുക. ശേഷം ഇതിലേക്ക് തേങ്ങാപാൽ , കസൂരിമേത്തി , പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം.
STORY HIGHLIGHT: vendakka masala curry