. നന്നായി പഴുത്ത നേന്ത്രപ്പഴം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. ഇതിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ മധുരത്തിന് ആവശ്യമായ ശർക്കര പാനി, തേങ്ങാപ്പാൽ, ഒരു പിഞ്ച് ഏലയ്ക്കാപ്പൊടി, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോൾ വട്ടത്തിൽ അരിഞ്ഞുവെച്ച നേന്ത്രപ്പഴങ്ങൾ അതിലേക്ക് നിരത്തി കൊടുക്കുക. നേന്ത്രപ്പഴത്തിന്റെ രണ്ടുവശവും നന്നായി മൊരിഞ്ഞ് വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാല് ഒഴിച്ചു കൊടുക്കാവുന്നതാണ്. പഴം നുറുക്ക് തേങ്ങാപ്പാലിൽ കിടന്ന് നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക. ഈയൊരു സമയത്ത് തന്നെ ഒരു പിഞ്ച് ഏലക്ക പൊടിച്ചതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശർക്കര പാനി പഴത്തിലേക്ക് നന്നായി വലിഞ്ഞ് വന്നു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്.