ഉഗ്രൻ സ്വാദിൽ തയ്യാറാക്കാം ഒരു കിടിലൻ കൂണ് തോരന്‍ റെസിപ്പി. വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- കൂണ് – ചെറുതായി അരിഞ്ഞത് ഒരു കപ്പ്
- സവോള – ചെറുതായി അരിഞ്ഞത് ഒരു കപ്പ്
- ചെറിയ ഉള്ളി -നാലഞ്ചെണ്ണം ചെറുതായി അരിഞ്ഞത്
- വെളുത്തുള്ളി -രണ്ടു അല്ലി
- പച്ചമുളക് -രണ്ടു മുന്ന്
- മഞ്ഞള്‍ പൊടി
- കുരുമുളക് പൊടി
- ഉപ്പ്- ആവശ്യത്തിന്
- കടുക്
- റെഡ് ചില്ലി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, വെളുത്തുള്ളി ഇവ ചതച്ച്, മഷ്റൂം, ഉപ്പ്, ഉള്ളിയരിഞ്ഞതും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കടുക് വറുത്തു വെള്ളം തളിച്ചു ചെറിയതീയില്‍ തോരന്‍ ഉണ്ടാക്കുക.