റീല്‍ വീഡിയോകളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. അമ്മയ്ക്കൊപ്പമുള്ള ശ്രീകാന്ത് വെട്ടിയാറിന്റെ കോമഡി സ്കിറ്റുകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഇപ്പോള്‍ സിനിമയിലേക്കും സജീവമായി ഇറങ്ങുകയാണ് താരം. കൂടാതെ വിവാഹിതനാകാന്‍ പോകുകയാണ് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ശ്രീകാന്ത് പങ്കുവച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തതാണ്. ഇതിന് പിന്നാലെ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തകളും വന്നു. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീകാന്ത്.
‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ശ്രീകാന്ത് വേഷമിടുന്ന മേനെ പ്യാര് കിയാ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്ക് വന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. അന്ന് നടന്നത് വിവാഹ നിശ്ചയം അല്ല, എല്ലാം പറഞ്ഞ് ഉറപ്പിച്ചു, ചടങ്ങുകള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന് ശ്രീകാന്ത് വ്യക്തമാക്കി.
View this post on Instagram
‘വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് പറഞ്ഞ് ആരോ ആ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടു, പിന്നെ അതൊരു നിശ്ചയമായി ഞാനും അങ്ങ് അംഗീകരിച്ചു. വിവാഹം ഉടനെയില്ല. അടുത്ത വര്‍ഷം അവസാനത്തോടുകൂടയേ ഉണ്ടാവൂ. നിവ്യ മോഹനന് എന്നാണ് വധുവിന്റെ പേര്. പ്രണയത്തിലായിരുന്നു. മൂവാറ്റുപുഴയിലാണ് നിവ്യയുടെ സ്വദേശം, ആള് പുറത്താണ് ജോലി ചെയ്യുന്നത്’ ശ്രീകാന്ത് പറഞ്ഞു.
STORY HIGHLIGHT: marriage is not imminent says srikanth vettiyar