ഗോവയിലെ ഒരു വൈൻ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വിഡിയോ ഒരുകാലത്ത് വൈറലായിരുന്നു. അന്ന് വൈറലായ ആ വിഡിയോ സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായെടുത്തതാകുമെന്നും അബദ്ധവശാൽ ലീക്ക് ആയതാകാം എന്നുമായിരുന്നു എല്ലാവരും കരുതിയിരുന്നത്.
നന്ദമൂരി ബാലകൃഷ്ണ അവതാരകനായെത്തുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ഷോയിലൂടെ ആ വിഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സ്വന്തം കൂട്ടുകാരനു വേണ്ടിയാണ് സൂപ്പർതാര പരിവേഷം പോലും നോക്കാതെ അല്ലു അർജുൻ മദ്യം വാങ്ങാൻ ഇറങ്ങിത്തിറിച്ചത്. ഷോയിൽ തന്നെ ആ കൂട്ടുകാരനായ സന്ദീപ് രാമിനേനിയെ പ്രേക്ഷകർക്കായി അല്ലു പരിചയപ്പെടുത്തുന്നുണ്ട്.
2017 നാ പേരു സൂര്യ എന്ന സിനിമയുടെ ചിത്രീകരണം ഗോവയില്‍ നടക്കുമ്പോഴാണ് ഈ സംഭവം. അല്ലുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് രാമിനേനിക്കു വേണ്ടിയായിരുന്നു ഈ സാഹസം. മദ്യത്തിന്റെ ഒരു പ്രത്യേക ബ്രാൻഡ് ആണ് മേടിക്കാൻ പറഞ്ഞത്, എന്നാൽ ആദ്യം ചെന്നയാൾ അതിന്റെ പേരു മറന്നു. ഉടനെ അല്ലു തന്നെ കൂട്ടുകാരനു വേണ്ടി ഇറങ്ങിത്തിരിച്ചു. അവിടെ താൻ സിനിമാ താരമല്ലെന്നും ഒരു കൂട്ടുകാരൻ മാത്രമാണെന്നും അല്ലു പറഞ്ഞു. കൂടാതെ നന്ദമൂരിയുടെ കടുത്ത ആരാധകനാണ് ഈ സന്ദീപിനെന്നും ഇവനെപ്പോലൊരു കൂട്ടുകാരൻ സാറിനുണ്ടായാല് ദിവസവും ഇതുപോലുള്ള വാർത്തകൾ വരാനുള്ള സാഹചര്യമുണ്ടാകുമെന്നും അല്ലു പറയുകയുണ്ടായി.
STORY HIGHLIGHT: Allu Arjun on Balakrishna’s show