News

‘കൃഷ്ണനെ വരച്ചതാണോ തെറ്റ്? ‘ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് ജസ്‌ന സലീം

2019 മുതൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വരച്ചു വൈറൽ ആയ ജസ്ന സലീമിന്റെ തുറന്നുപറച്ചിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അതിക്രൂര ബലാത്സംഗത്തിന് ഇരയായി എന്നാണ് ജസ്‌ന പറയുന്നത്. 2019-ല്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത ആൾക്കെതിരെ കൊടുത്ത കേസ് ആട്ടിമറിച്ചു. ഇപ്പോള്‍ അത് ഹണി ട്രാപ്പായി മാറ്റി തന്നെ കുറ്റക്കാരിയാക്കി എന്നും ജെസ്‌ന പറയുന്നു. തന്നെ ക്രൂരമായി ആക്രമിച്ച നിരവധി കുടുംബങ്ങള്‍ തകർത്ത ദുഷ്ടൻ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. നിഹാന്‍സ് ഹോസ്പിറ്റലിലെ ഡോക്ടർ ആണെന്നും റോഷൻ എന്നാണ് പേരെന്നും പറഞ്ഞ് സുഹൃത്ത്‌ വഴി ഒരാളെ പരിചയപെട്ടു. മകന്റെ ചികിത്സയുടെ ഭാഗമായി അയാളുടെ വീട്ടിലേക്ക് പോകേണ്ടി വന്നു. അവിടെവെച്ചാണ് ക്രൂര പീഡനത്തിന് ഇരയായത്. ഇതിനെല്ലാം കാരണം ആ മുജീബ് ഉസ്താദ് ആണ്. അയാള്‍ നടത്തിയ പീഡനം ഞാന്‍ എവിടെയും പറയും എന്നും ജെസ്‌ന പറയുന്നു.
പോലീസിൽ പരാതി നൽകിയിരുന്നു. കേസില്‍ പൊലീസിന് വലിയ വീഴ്ചയുണ്ടായെന്നും ജെസ്‌ന ആരോപിക്കുന്നു. പല സാക്ഷികളും മൊഴിമാറ്റി. കേസ് കോടതിയിൽ തള്ളിപ്പോയി. ചില രാഷ്ട്രീയ നേതാക്കള്‍ പ്രതിയെ സംരക്ഷിച്ചെന്നും ജസ്ന ചൂണ്ടിക്കാട്ടുന്നു. മറ്റൊരു മതത്തില്‍ നിന്ന് വന്ന് കൃഷ്ണനെ ചേര്‍ത്ത് പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ് എന്നും വിതുമ്പലോടെ ജസ്ന ചോദിക്കുന്നു

Tags: Jasnasaleem