Health

വിറ്റാമിൻ-സി സെറം എന്തിനാണ് ഉപയോ​ഗിക്കുന്നത് ? ​ഗുണങ്ങൾ നോക്കാം

മുഖ കാന്തിക്കും ചർമത്തിന്റെ യുവത്വം നിലനിർത്താനും നിരവധി സെറങ്ങൾ ഇന്ന് മാർക്കറ്റുകളിൽ കാണാം. അതിൽ നിങ്ങൾ ഏറ്റവും കൂടുതൽ കേട്ട ഒരു പേര് വിറ്റാമിൻ-സി സെറം ആയിരിക്കും. എന്താണ് വിറ്റാമിൻ-സി സെറം എന്നും ​ഗുണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. വിറ്റാമിൻ സി, അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്നു, ഇത്‌ പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഒരു വിറ്റാമിനാണ്. ചർമസംരക്ഷണത്തിലും വിറ്റാമിൻ-സിക്ക് വലിയ പങ്കുണ്ട്. കൊളാജിൻ ഉത്പാദനത്തെ ക്രമീകരിച്ച് മുഖകാന്തി വർധിപ്പിക്കാൻ വളരെ നല്ലതാണ് വിറ്റാമിൻ സി. മുഖക്കുരുവിന്റെ പാടുകൾ കുറച്ച് മുഖത്തിന് തിളക്കം നൽകുന്നു. കറുത്ത പാടുകളും ഹൈപ്പർപിഗ്മെൻ്റേഷനും കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും അകാല വാർദ്ധക്യം തടയുകയും ചെയ്യുന്നു. ചർമ്മത്തിലെ ജലാംശം പിടിച്ചു നിർത്തി കൂടുതൽ മൃദുലമാക്കി വെക്കുന്നു.

വിറ്റാമിൻ-സി സ്ഥിരമായി മുഖത്ത് ഉപയോ​ഗിക്കുന്നത് നല്ലതാണ്. എന്നാൽ കൃത്യമായ രീതിയിലല്ല ഉപയോ​ഗം എങ്കിൽ ഇത് ദോഷം ചെയ്യും. വിറ്റാമിൻ സി സെറം രാവിലെയാണ് ഉപയോ​ഗിക്കുന്നതെങ്കിൽ അതിന് മുകളിലായി ഒരു സൺസ്ക്രീൻ ഇടാൻ ശ്രദ്ദിക്കണം. അതുപോലെതന്നെ ആദ്യമേ വീര്യം കൂടിയ സെറം ഉപയോ​ഗിക്കരുത്. 5% വിറ്റാമിൻ സി സെറം ഉപയോ​ഗിച്ച് കാലക്രമേണ മാത്രമേ 10%, 15% എന്നീ അളവുകൾ ഉപയോ​ഗിക്കാവൂ. ആദ്യമേ 15% ഉപയോ​ഗിച്ചാൽ മുഖത്ത് കുരുക്കൾ വരാൻ കാരണമാകും. കഴിവതും രാത്രി ഉറങ്ങുന്നതിന് മുമ്പായി വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുന്നതാണ് നല്ലത്.