തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത, കുട്ടികളുടെ പ്രിയപ്പെട്ട വിഭവം മണിപ്പുട്ട് അല്ലെങ്കിൽ പാൽകൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- വെള്ളം – അരക്കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – ആവശ്യത്തിന്
- തേങ്ങ – ചിരകിയത്
- തേങ്ങാപ്പാൽ – 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതു ചെറിയ ഉരുളകളാക്കണം. ഈ ഉരുളകളും തേങ്ങയും പുട്ടുകുറ്റിയിൽ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക. ശേഷം മറ്റൊരു പാനിൽ തേങ്ങാപ്പാലിൽ പഞ്ചസാര മിക്സ് ചെയ്ത് ഒന്നു ചൂടാകുമ്പോൾ ആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്സ് ചെയ്യുക.
STORY HIGHLIGHT: maniputtu/palkozhikkotta