വണ്ണം വെയ്ക്കാനും ബലം വെയ്ക്കാനും വളരെ എളുപ്പത്തിൽ ഉണ്ടാകാവുന്ന ഈ ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷെയ്ക്കു കുട്ടികൾക്ക് കൊടുത്തു നോക്കൂ.
ചേരുവകൾ
- ഈന്തപ്പഴം അരിഞ്ഞത് – ¼ കപ്പ്
- ബദാം അരിഞ്ഞത് – ¼ കപ്പ്
- ഉണക്ക മുന്തിരി – ¼ കപ്പ്
- അണ്ടിപ്പരിപ്പ് അരിഞ്ഞത് – ¼ കപ്പ്
- പഴം നുറുക്കിയത് – 1 എണ്ണം
- കൊക്കോ പൗഡർ – 1 ടേബിൾസ്പൂൺ
- പഞ്ചസാര – ആവശ്യത്തിന്
- പാൽ – 2 കപ്പ്
ഉണ്ടാകുന്ന വിധം
മിക്സിയുടെ വലിയ ജാറിലേക്ക് ഈന്തപ്പഴം, ബദാം, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്, പഴം, കൊക്കോ പൗഡറും ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അരഞ്ഞുകിട്ടുന്നതിനു വേണമെങ്കിൽ കുറച്ചു പാലു കൂടി ചേർക്കാവുന്നതാണ്. ശേഷം പാലു മുഴുവനും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അടിച്ചെടുത്താൽ ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷേക്ക് തയാർ.
STORY HIGHLIGHT: dry fruits choco milk shake