ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവർന്ന ഇഷ്ടതാരമാണ് പത്തരമാറ്റിലെ നയന. ലക്ഷ്മി കീര്‍ത്തന എന്ന് കേട്ടാല്‍ മനസിലാകാത്തവർക്ക് മറക്കാൻ കഴിയാത്ത കഥാപാത്രമാണ് നയന. ലക്ഷ്മി കീര്‍ത്തനയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിലാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.
വിവാഹ വേഷത്തിൽ പട്ടുസാരിയും മുല്ലപ്പൂവുമൊക്കയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് ലക്ഷ്മി കീര്‍ത്തന. ബ്രൈഡ്, ബ്രൈഡൽ ഫോട്ടോഷൂട്ട് തുടങ്ങിയ ടാഗുകളിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിപിൻ ഗോഡ്വിന് ആണ് ലക്ഷ്മിയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram
സിംപിൾ നാച്വറല്‍ ബ്യൂട്ടി തുടങ്ങിയ നിരവധി കമെന്റുകളുമായി ചിത്രങ്ങൾക്ക് താഴെ പങ്കുവെച്ചിരിക്കുന്നു ആരാധകർ. കൂടാതെ പത്തരമാറ്റിന്റെ കഥകളും കമെന്റിൽ നിറയുന്നുണ്ട്. ഇത്ര നല്ല കുട്ടിയെ വേണ്ടന്ന് പറയുന്ന ദേവയാനി എന്ന കഥാപാത്രത്തോടുള്ള അമർഷവും ആരാധകർ കമെന്റായി രേഖപ്പെടുത്തിയിരിക്കുന്നു. ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു.
STORY HIGHLIGHT: lakshami keerthana shares new photoshoot