ചേരുവകൾ
കോൺ ഫ്ളോർ 1 cup
വെള്ളം 2 1/2 cup
പഞ്ചസാര. 1 1/4 cup
നാരങ്ങാ നീര്. 1 tbs
നെയ്. 6 tsp
ഫുഡ് കളർ. 1/4 tsp
ഏലക്ക പൊടി. 1/4 tsp
നട്‌സ് chopped. 1/4 cup
വെളുത്ത എള്ള് 1/2 tsp
ഉണ്ടാക്കുന്ന വിധം
ആദ്യം കോൺ ഫ്ളോർ 1.5 cup വെള്ളം ചേർത്തു നന്നായി കട്ട ഇല്ലാതെ ഇളകി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി അതിൽ പഞ്ചസാര ഇട്ടു 1 cup വെള്ളം ചേർത്തു ചൂടാക്കുക. പഞ്ചസാര മുഴുവനായും അലിഞ്ഞതിനു ശേഷം 1tbs നാരങ്ങാ നീര് ചേർത്തു ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കോൺ ഫ്ളോർ മിശ്രിതം ചേർത്തു കൈ വിടാതെ ഇളക്കി യോജിപ്പിക്കുക. കട്ടി ആയി വരുമ്പോ ഇതിലേക്ക് നെയ് കുറച്ചു കുറച്ചു ചേർത്തു ഇളക്കി യോജിപ്പിക്കുക. പിന്നീട് ഫുഡ് കളർ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലക്ക പൊടിച്ചതും നട്‌സ് ചോപ്പ് ചെയ്തതും ചേർത്തു ഇളക്കി യോജിപ്പിച്ചു നെയ് വിട്ടു വരുന്നത് വരെ ചൂടാക്കുക. ഇതു ഒരു നെയ് തടവിയ മോൾഡിലേക്ക് മാറ്റി എള്ള് വിതറി 3 മണിക്കൂർ സെറ്റ് ആവാൻ വയ്ക്കാം. ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കാം.