Recipe

രോഗങ്ങളെ ചെറുക്കാൻ മട്ടൺ കാൽ സൂപ്പ് – mutton leg soup

നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് മട്ടൺ കാൽ സൂപ്പ്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ആട്ടിൻ കാൽ സൂപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • മട്ടൺ കാൽ – 1 കിലോ
  • കുരുമുളക് – 1 ടീസ്‌പൂൺ
  • ജീരകപ്പൊടി – 1 ടീസ്‌പൂൺ
  • ഇഞ്ചി – 1 കഷണം
  • വെളുത്തുള്ളി – 10 അല്ലി
  • ചെറിയുള്ളി – 1 പിടി
  • പച്ചമുളക് – 4 എണ്ണം
  • തക്കാളി – 1/2
  • മഞ്ഞൾ പൊടി – 1/2 ടീസ്‌പൂൺ
  • കറിവേപ്പില – 20 എണ്ണം
  • മല്ലിയില – 1 പിടി
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 2 ലിറ്റർ

തയ്യാറാക്കുന്ന വിധം

ആദ്യം മഞ്ഞളും ഉപ്പും ചേർത്ത് ആട്ടിൻ കാൽ നല്ലപോലെ വൃത്തിയാക്കിയ ശേഷം മാറ്റി വയ്ക്കാം. ശേഷം ഒരു മിക്‌സർ ജാർ എടുത്ത് അതിലേക്ക് കുരുമുളക്, ജീരകം, കറിവേപ്പില എന്നിവയിട്ട് നന്നായി അരച്ചെടുക്കുക. ശേഷം തൊലികളഞ്ഞ ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, തക്കാളി, പചമുളക് എന്നിവ ചേർത്ത് വീണ്ടും നല്ലപോലെ അരച്ചെടുക്കുക. പിന്നെ കഴുകി വച്ചിരിക്കുന്ന മട്ടൻ കാൽ ഒരു കുക്കറിലേക്കിടുക. ഇതിലേക്ക് അൽപ്പം മഞ്ഞൾ, ഉപ്പ്, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം, 2 ലിറ്റർ വെള്ളം എന്നിവ ചേർക്കുക. തീ ഹൈ ഫ്ലേമിലിട്ട് 10 മുതൽ 12 വിസിൽ വരുന്നത് വരെ വേവിക്കാം. കുക്കറിന്‍റെ പ്രഷർ പോയതിന് ശേഷം ചെറുതായി അരിഞ്ഞ മല്ലിയില കൂടി ചേർത്ത് നല്ല പോലെ ഇളക്കുക. സ്വാദിഷ്‌ടമായ നാടൻ ആട്ടിൻ കാൽ സൂപ്പ് തയ്യാർ.

STORY HIGHLIGHT: mutton leg soup