Recipe

ഹെൽത്തി ബീറ്റ്‌റൂട്ട് ചപ്പാത്തി തയ്യാറാക്കാം ഈസിയായി – beetroot chapathi

ചപ്പാത്തി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ദിവസേന ചപ്പാത്തി കഴിക്കുന്നത് ചിലർക്കെങ്കിലും മടുപ്പുണ്ടായേക്കാം. വെറൈറ്റിയും കളർഫുളുമായ ബീറ്റ്‌റൂട്ട് ചപ്പാത്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബീറ്റ്റൂട്ട് – 1
  • പെരുംജീരകം – 1 ടീസ്‌പൂൺ
  • ഗോതമ്പ് പൊടി – 1 കപ്പ്
  • അയമോദകം – അര ടീസ്‌പൂൺ
  • ഉപ്പ്, വെള്ളം, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ജാറിലേക്ക് ബീറ്റ്റൂട്ട്, പെരുംജീരകം എന്നിവയിട്ട് അൽപ്പം വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ശേഷം ഒരു വീതിയുള്ള പത്രമെടുത്ത് അയമോദകം, ഗോതമ്പ് പൊടി, ഉപ്പ്, എണ്ണ, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് നീര്, ആവശ്യത്തിന് വെള്ളം എന്നിവ ഗോതമ്പ് പൊടിയിൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക. 30 മിനിറ്റ് നേരം മാവ് മാറ്റി വയ്ക്കുക. ശേഷം മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തിയെടുക്കുക. ശേഷം ഇരുമ്പ് ചട്ടിയിലോ പാനിലോ ചുട്ടെടുക്കാം.

STORY HIGHLIGHT: beetroot chapathi