Recipe

കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ചിപ്സ് കുക്കീസ് ഈസിയായി തയ്യാറാക്കാം – chocolate chips cookies

കുട്ടികൾക്കും കുക്കീസ് ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും വേണ്ടി തയ്യാറാക്കിയെടുക്കാം ഈ ചോക്കലേറ്റ് ചിപ്സ് കുക്കീസിന്റെ രുചിക്കൂട്. ബേക്കറിയിലേയ്ക്ക് ഓടാതെ ഇനി വീട്ടിൽ തന്നെ ബേക്ക് ചെയ്തെടുക്കാം.

ചേരുവകൾ

  • മൈദ – 2 കപ്പ്
  • ബട്ടർ- 1/2കപ്പ്
  • പഞ്ചസാര -1/2 കപ്പ്
  • ബ്രൗൺ ഷുഗർ -1/2കപ്പ്
  • മുട്ട-1
  • ചോക്ലേറ്റ് ചിപ്‌സ് – 1 ½ കപ്പ്
  • വാനില എസൻസ്- 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ബട്ടർ എടുത്ത് അതിലേക്ക് പഞ്ചസാരയും ബ്രൗൺ ഷുഗറും കൂടി ഒരു തടി തവി കൊണ്ടോ, ബീറ്റർ കൊണ്ടോ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ടയും വാനില എസൻസും ചേർത്ത് യോജിപ്പിച്ച ശേഷം മൈദ ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് ചോക്ളേറ്റ് ചിപ്സ് കൂടി ചേർത്തിളക്കി വെയ്ക്കുക.

180 ഡിഗ്രി അവ്നിൽ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. ഒരു ബേക്കിങ് ട്രേയിൽ വാക്സ് പേപ്പർ വിരിച്ചിട്ട് അതിലേക്ക് കുക്കി മിക്സ് ഓരോ ചെറിയ ബോൾ ആയി എടുത്തു വെയ്ക്കുക. മുകളിൽ അല്പം ചോക്കലേറ്റ് ചിപ്സ് കൂടി നിരത്തി പതിയെ അമർത്തി കൊടുക്കുക. 16-20 മിനിറ്റ് ബേക്ക് ചെയ്തെടുത്ത ശേഷം. പുറത്തെടുത്ത് ഉപയോഗിക്കാം.

STORY HIGHLIGHT: chocolate chips cookies