കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഡല്‍ഹിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ പുതിയ അക്രമ സംഭവങ്ങള്‍ക്കിടയില്‍ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കുക്കി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജിരിബാമില്‍ മൃതദേഹം കണ്ടെത്തിയ ആറ് പേരെ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം കനത്തിരുന്നു. താഴ്വര ജില്ലകളില്‍ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ സംഭവ വികാസം. നിരവധി എംഎല്‍എമാരുടെ വസതികളില്‍ ജനക്കൂട്ടം ഇരച്ചുകയറുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.