ചേമ്പ്- 1
പച്ചകായ- 1
മഞ്ഞൾപ്പൊടി- കാൽ ചീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ഒന്നര കപ്പ്
കടല- 1 കപ്പ് വൻപയർ
തേങ്ങ- ആവശ്യത്തിന്
ജീരകം- അര ടീസ്പൂൺ
ചുവന്നുള്ളി- 5
വെളുത്തുള്ളി- 1
പച്ചമുളക്- 3
കടുക്
വറ്റൽമുളക്
കറിവേപ്പില
ഒരു ചേമ്പും, പച്ച കായയും കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക.
അതിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, ഒന്നര കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
ഒരു കപ്പ് കടലയോ അല്ലെങ്കിൽ വൻപയറോ വേവിച്ചത് ചേർത്തിളക്കി യോജിപ്പിക്കുക.
തേങ്ങ ചിരകിയതിലേയ്ക്ക് അഞ്ച് ചുവന്നുള്ളി, അര ടീസ്പൂൺ ജീരകം, മൂന്ന് പച്ചമുളക്, എന്നിവ ചേർത്ത് അരച്ചെടുത്ത് അതിലേയ്ക്കു ചേർക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേയ്ക്ക് വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് വറുക്കുക.
കുറുകി വന്ന പുഴുക്കിലേയ്ക്ക് ഇത് ചേർക്കുക.