മീൻ പലഞ്ഞിൽ- 250 ഗ്രാം
ഇഞ്ചി- 5 ഗ്രാം
വെളുത്തുള്ളി- 10 ഗ്രാം
മുളകുപൊടി- ഒരു സ്പൂൺ
കുരുമുളകുപൊടി- രണ്ടു സ്പൂൺ
മഞ്ഞൾപൊടി- ഒരു ടീ സ്പൂൺ
കറിവേപ്പില- രണ്ടു തണ്ട് പൊടിയായി അരിഞ്ഞത്
വെളിച്ചെണ്ണ- 3 മില്ലി
ഉപ്പ്- ആവശ്യത്തിന്
നാരങ്ങാ നീര് – മൂന്ന് ടീ സ്പൂൺ
വെളുത്തുള്ളിയും ഇഞ്ചിയും പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇവയും മറ്റു ചേരുവുകളും നാരങ്ങാനീരും ഉപ്പും എണ്ണയും ചേർത്ത് കുഴമ്പു പരുവത്തിൽ ആക്കുക. ഈ കൂട്ട് പലഞ്ഞിൽ തേച്ച് പിടിപ്പിക്കുക. തുടർന്ന് തവയിൽ വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക.