തമിഴ്നാട്ടിലെ കമ്പത്ത് വര്‍ക്ക്ഷോപ്പിനുള്ളില്‍ ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കമ്പം സ്വദേശി മുത്തുകുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പെലീസ് കസ്റ്റഡിയിലെടുത്തു. തേനി ജില്ലയിലെ കമ്പം സ്വദേശിയും ലോറി ഡ്രൈവറുമായി മുത്തുകുമാറിനെയാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പം പട്ടണത്തിനു പുറത്തുള്ള വര്‍ക്ക് ഷോപ്പില്‍ രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ സമീപത്ത് താമസിക്കുന്നവരാണ് മുത്തുകുമാറിനെ കണ്ടെത്തിയത്.
പൊലീസ് നായയും ഫൊറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവം സംബന്ധിച്ച് ഉത്തപാളയം പോലീസ് അന്വേഷണം ആരംഭിച്ചു.കമ്പത്തുള്ള കമ്പംമെട്ട് കോളനിയില്‍ താമസിക്കുന്ന സദ്ദാം ഹുസൈനും മുത്തു കുമാറും സുഹൃത്തുക്കളാണെന്ന് കണ്ടെത്തി. ബിസിനസ് ആവശ്യങ്ങള്‍ക്കായി 30 ലക്ഷം രൂപ സദ്ദാം ഹുസൈന് വാങ്ങിയിരുന്നു. ഏറെ നാള് കഴിഞ്ഞിട്ടും തിരികെ നല്കയില്ല. പണെ തിരികെ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നില നിന്നിരുന്നു. സദ്ദാം ഹുസൈനെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.