Kerala

എസ്ച്ച്ഒയുടെ ക്വാര്‍ട്ടേഴ്‌സില്‍ അമോണിയ ചോര്‍ച്ച… വീടിനുള്ളിലേക്ക് ശക്തമായ ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തിയത്

കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ എസ്ച്ച്ഒയുടെ ക്വാര്‍ട്ടേഴ്‌സില്‍ അമോണിയ ചോര്‍ച്ച. അരൂരില്‍ നിന്ന് എത്തിയ അഗ്‌നിശമന സേന വെള്ളം പമ്പ് ചെയ്ത് അമോണിയ നിര്‍വീര്യമാക്കി. കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സി.ഐ അജയ് മോഹന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ആണ് അമോണിയ ചേര്‍ച്ച ഉണ്ടായത്. മാര്‍ക്കറ്റിന് സമീപത്താണ് സിഐയുടെ ക്വാര്‍ട്ടേഴ്‌സുള്ളത്.

വീടിനുള്ളിലേക്ക് ശക്തമായ ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ചയുടെ ഉറവിടം ലഭിച്ചത്. പൊലീസിന്റെ തൊണ്ടിമുതലായ ആക്രി സാധനങ്ങള്‍ ഇട്ടിരിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന അമോണിയ സിലണ്ടറിന്റെ നോസിലില്‍ ഉണ്ടായ വിടവില്‍ നിന്നാണ് ലീക്ക് ഉണ്ടായത്. തൊണ്ടി മുതലായി കൂട്ടിയിട്ടിരുന്ന 12 അമോണിയ ട്യൂണറില്‍ ഒന്നിന്റെ നോസിലിലാണ് ലീക്ക് ഉണ്ടായത്. ആക്രി സാധനങ്ങള്‍ കൂട്ടി ഇടുമ്പോള്‍ ഒരു സിലണ്ടറിന്റെ നോസിലില്‍ ജെസിബിയുടെ മുന കൊണ്ടതാണ് കാരണമെന്നാണ് നിഗമനം.

മണ്ണില്‍ താഴ്ന്ന് കിടക്കുകയായിരുന്നു അമോണിയ സിലിണ്ടര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പ്രദേശത്തെ മണ്ണ് മാറിയപ്പോള്‍ നോസില്‍ പുറത്തുവന്നു. അങ്ങനെയാണ് അമോണിയ ലീക്കായത്. വിവരമറിഞ്ഞ് അരൂര്‍ അഗ്‌നിശമന സേന സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് പ്രവീണ്‍ പ്രഭുവിന്റെ നേതൃത്വത്തിലുള്ള സേന സംഘമാണ് അമോണിയ നിര്‍വീര്യമാക്കിയത്.