Celebrities

കൊച്ചി ജീവിതം അവസാനിപ്പിച്ചുവെന്ന് ബാല… എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം

കൊച്ചി ജീവിതം അവസാനിപ്പിച്ചുവെന്ന് നടന്‍ ബാല അറിയിച്ചു. വര്‍ഷങ്ങളായുള്ള കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് ഭാര്യ കോകിലയ്‌ക്കൊപ്പം ബാല താമസം മാറുന്നത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തത്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നും ബാല പറഞ്ഞു.’ എല്ലാവര്‍ക്കും നന്ദി, ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും, എന്നാല്‍ കൊച്ചിയില്‍ ഞാനിനി ഇല്ല, ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്. ഒരുപാട് ദൂരേക്ക് ഒന്നും അല്ല, എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങനെ… എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്. പ്രിയരേ എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി, എന്റെ ആരോഗ്യത്തിന് വേണ്ടി, മനഃസുഖമുള്ള ഒരു ജീവിതത്തിന് വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ. – ബാല പറഞ്ഞു.