നൈറ്റിംഗൽസ് മെഡിക്കൽ ട്രസ്റ്റും, കേന്ദ്ര സാമൂഹ്യ നീതി വകുപ്പും അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് വിഭാഗവുമായി ചേർന്ന് വയോജനസംഗമം സംഘടിപ്പിച്ചു.
“ഏജിങ് വിത്ത് ഡിഗ്നിറ്റി’ എന്ന ആപ്തവാക്യവുമായി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ എൺപതോളം പേർ പങ്കെടുത്തു.
വാർദ്ധക്യകാല പോഷണം, രോഗപ്രതിരോധം, , ഫിസിയോതെറാപ്പി എന്നിവയിൽ സെമിനാർ നടന്നു. ഹെൽത്ത് ക്യാമ്പിൽ ദന്താരോഗ്യവും മുതിർന്നവരുടെ വീഴ്ചാ സാധ്യതയും പരിശോധിച്ചു. സംഗമത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങളും, വിനോദ പരിപാടികളും നടന്നു.