Food

ഒരു കപ്പ് കാപ്പി കുടിക്കൂ ! ആരോഗ്യഗുണങ്ങൾ നിരവധിയാണ്

ഒരു ചൂട് കാപ്പിയോടെ ദിവസം ആരംഭിക്കുന്നവരായിരിക്കും നമ്മളിൽ പലരും. കാപ്പിക്ക് നമ്മൾ പോലും ചിന്തിക്കാത്ത നിരവധി ​ഗുണങ്ങൾ ഉണ്ട്. കാപ്പിയുടെ മിതമായ ദൈനംദിന ഉപഭോഗത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. നിരവധി ബയോ ആക്റ്റീവ്, ആൻ്റിഓക്‌സിഡൻ്റുകൾ ഉള്ളതിനാൽ കാപ്പി താരതമ്യേന ആരോഗ്യകരമായ പാനീയമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കും. കാപ്പിയിൽ കഫീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഒരു ദിവസത്തിന്റെ ആരംഭത്തിൽ തന്നെ ഉന്മേഷത്തോടെ നിങ്ങളെ നിർത്താൻ ഇതിന് കഴിയും. പേശികളെ മുറുകെപ്പിടിച്ച് രക്തസമ്മർദം കുറച്ച് തലവേദനയിൽ നിന്ന് നമ്മെ അകറ്റി നിർത്തുന്നു. പതിവ് വ്യായാമം ചെയ്യുന്നവർക്കും പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് പോലും കാപ്പി കുടിക്കുന്നത് ഗുണം ചെയ്യും. ക്ഷീണം കുറച്ച് ജാ​ഗ്രതയോടെ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഉന്മേഷം കാപ്പി നൽകും. ശരീരത്തിലെ തെർമോജെനിസിസ് പ്രക്രിയയെ വേ​ഗത്തിലാക്കി ശരീരഭാരം കുറയ്ക്കാൻ കാപ്പി സഹായിക്കും. 2018-ൽ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ് നടത്തിയ പഠന പ്രകാരം കാപ്പിയുടെ ഉപയോ​ഗം ക്യാൻസർ, സ്ട്രോക്ക് എന്നീ രോ​ഗങ്ങളെയും പിടിച്ചുനിർത്തും. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ രോ​ഗങ്ങളുടെ സാധ്യതയെ തടഞ്ഞുനിർത്താനും കാപ്പിക്ക് കഴിയും.

ഇത്തരത്തിൽ കാപ്പിയുടെ കുറഞ്ഞ അളവിലും മിതമായ അളവിലുമുള്ള ഉപയോ​ഗം ​ഗുണം ചെയ്യും. കാപ്പിയുടെ അളവ് പരിധി കവിഞ്ഞാൽ,  ഗുണങ്ങളെക്കാൾ കൂടുതലായിരിക്കും അതിന്റെ അപകടങ്ങൾ. അസ്ഥിയുടെ ബലം കുറഞ്ഞ് അവയിൽ ഒടിവു വരാൻ കാരണമാകും. ഉയർന്ന കഫീൻ കഴിക്കുന്നത് വയറിലെ മലബന്ധത്തിനും അൾസറിനും കാരണമാകുന്നു. ഉത്കണ്ഠ , തലവേദന, ഉയർന്ന ഹൃദയമിടിപ്പ്, ഉറക്കമില്ലായ്മ എന്നിവ അമിതമായ കാപ്പി ഉപഭോഗത്തിൻ്റെ ചില അനന്തരഫലങ്ങളാണ്. കാപ്പിയുടെ അളവ് നിയന്ത്രിച്ച് ഉപയോ​ഗിക്കാൻ സ്വയം ശ്രദ്ധിക്കണം.

Tags: coffee