India

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ – Tenkasi Govt Hospital Prank Video case

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ. ബീർ മുഹമ്മദ്‌, ഷെയ്ഖ് മുഹമ്മദ്‌ എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശി സർക്കാർ ആശുപത്രിയിൽ ആണ്‌ സംഭവം. ചെങ്കോട്ട സ്വദേശികളായ ബീർ മുഹമ്മദും, ഷെയ്ഖ് മുഹമ്മദും ചേർന്ന് ജീവനക്കാരെ പറ്റിക്കുകയായിരുന്നു.

കൈയിൽ സ്ലിംഗ് ഇട്ടു ആശുപത്രിയിൽ എത്തിയ ഇവർ, ജീവനക്കാരോട് തിയേറ്ററിലേക്കുള്ള വഴി ചോദിക്കുന്നത് വിഡിയോയിൽ കാണാം. ഓപ്പറേഷൻ തിയേറ്റർ ആണെന്ന് കരുതി ഇയാൾ വഴി കാണിക്കുമ്പോൾ, അമരൻ ആണോ വേട്ടയാൻ ആണോ തിയേറ്ററിൽ ഉണ്ടാവുക എന്നു ചോദിച്ചു പരിഹസിക്കുന്നതാണ് വീഡിയോ. സമൂഹമാധ്യമങ്ങളിൽ വീഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.

സർക്കാർ ആശുപത്രിയിൽ അതിക്രമിച്ചു കയറുക, രോഗികൾക്ക് ശല്യം ഉണ്ടാക്കുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

STORY HIGHLIGHT: Tenkasi Govt Hospital Prank Video case