Kerala

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം സര്‍ക്കാര്‍ ഇടപെട്ടില്ല… വരാപ്പുഴ ബിഷപ്പ് ഹൗസില്‍ മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ വരാപ്പുഴ ബിഷപ്പ് ഹൗസില്‍ മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

മുനമ്പത്തെ സമര സമിതിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തിയാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മുസ്ലിം ലീഗ് മുന്‍കയ്യെടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടില്‍ എല്ലാവര്‍ക്കും യോജിപ്പാണെന്നും മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വര്‍ഗീയ ചേരിതിരിവിന് ഒരു കൂട്ടര്‍ ശ്രമിക്കുകയാണെന്നും. സര്‍ക്കാരിന്റെ തീരുമാനം വൈകുന്നതിന് നല്‍കേണ്ടിവരുന്നതു വലിയ വിലയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.