India

സ്‌കൂള്‍ അസംബ്ലിയില്‍ എത്താൻ വൈകി; 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക – School principal cut hair of girl students

സ്‌കൂള്‍ അസംബ്ലിയില്‍ വൈകിയെത്തിയതിനെ തുടർന്ന് 18 വിദ്യാര്‍ഥിനികളുടെ മുടി മുറിച്ച് അധ്യാപിക. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളായ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. സായി പ്രസന്ന എന്ന അധ്യാപികയാണ് വിദ്യാര്‍ഥിനികളുടെ മുടി മുറിച്ചത്.

ഹോസ്റ്റലില്‍ വെള്ളം മുടങ്ങിയതുകാരണമാണ് വിദ്യാര്‍ഥിനികള്‍ അസംബ്ലിക്കെത്താന്‍ വൈകിയത്. എന്നാല്‍, ഇക്കാര്യം ചെവിക്കൊള്ളാന്‍ അധ്യാപിക തയ്യാറായില്ല. നാല് വിദ്യാര്‍ഥിനികളെ ഇവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പുറത്ത് പൊരിവെയിലത്ത് നിര്‍ത്തുകയും ചെയ്തതായി ആരോപണമുണ്ട്. ഇക്കാര്യ മറ്റാരോടും പറയരുതെന്ന് പറഞ്ഞ് ഇവര്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിദ്യാര്‍ഥിനികളില്‍ അച്ചടക്കം വളര്‍ത്താനാണ് താന്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്നാണ് അധ്യാപികയുടെ ന്യായീകരണം. മുടി മുറിച്ച വിവരം വിദ്യാര്‍ഥിനികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയ്‌ക്കെതിരേ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.

STORY HIGHLIGHT: School principal cut hair of girl students