ചേരുവകൾ
നെയ്യ്
അരിപ്പൊടി – ഒരു കപ്പ്
വെളളം – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
ചെറിയ ഉള്ളി- 3 എണ്ണം
തയ്യാറാക്കുന്ന വിധം
പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കണം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാം. അതിലേക്ക് ചെറിയ ഉള്ളി ചെറുതെയി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കാം. നന്നായി ചൂടായി വരുമ്പോൾ ഒരു കപ്പ് വെള്ളം, ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അരിപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കാം. നന്നായി ഇളക്കിക്കിയെടുക്കണം. ഇത് എണ്ണയിൽ ഇട്ടു വറുത്തെടുത്തു ഉപയോഗിക്കാം.