Celebrities

സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ടും താല്പര്യമില്ലെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്… സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആരാധകര്‍ ഏറെനാളായി കാത്തിരുന്ന ലേഡീ സൂപ്പര് സ്റ്റാറിന്റെ ഡോക്യുമെന്ററി ഇന്ന് പുറത്തുവന്നു. തെന്നിന്ത്യയുടെ ലേഡീ സൂപ്പര് സ്റ്റാര് ആദ്യമായി അഭിനയ ലോകത്തേക്ക് എത്തിയ സംഭവം വിവരിച്ചുകൊണ്ടാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. മനസ്സിനക്കരെ എന്ന സത്യന് അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍…

ചില കാര്യങ്ങള്‍ മനുഷ്യന്‍ തീരുമാനിക്കും, മറ്റ് ചിലത് ദൈവമോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ ആകും തീരുമാനിക്കുക. അങ്ങനെദൈവം തീരുമാനിച്ചതാണ് സിനിമയിലേക്കുള്ള നയന് താരയുടെ വരവ് എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. ഇരുപത്് വര് ഷത്തിനുശേഷം നമ്മള് പുറകോട്ടു നോക്കുമ്പോള് നയന് താരയുടേത് അതിശയകരമായ കടന്നു വരവായിരുന്നു. മനസ്സിനക്കരെ എന്ന സിനിമ ഷീലയുടെ ഒരു തിരിച്ചുവരവായി ഹൈലൈറ്റ് ചെയ്യപ്പെട്ട് നിര് മ്മിച്ച സിനിമയാണ്. അതുകൊണ്ട് തന്നെ നായിക പുതുമുഖം മതിയെന്ന് തീരുമാനിച്ചിരുന്നു.

അങ്ങനൊരു ദിവസം വനിതാ മാസിക കാണാനിടയായി. അതിലൊരു പരസ്യത്തില് ശലഭസുന്ദരിയെ പോലെ ഭയങ്കര ആത്മവിശ്വാസം തോന്നുന്ന പെണ് കുട്ടിയെ കണ്ടു. അതിനു മുന് പ് അവരെ കണ്ടിട്ടുമില്ല. ഞാന് ആ മാസികയുടെ എഡിറ്ററെ വിളിച്ചു. തിരുവല്ലയില് ഉള്ള കുട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ആ കുട്ടിയുടെ വിവരങ്ങളും തന്നു.അങ്ങനെ ഞാന് ആദ്യമായി നയന് താരയെ വിളിക്കുന്നു. ഡയാന എന്നായിരുന്നു അവളുടെ പേര്. ശരിക്കും ആ ഡയാന ഷോക്കായി പോയിക്കാണും. കാരണം ഞാന് സത്യന് അന്തിക്കാടാണ് സിനിമയില് അഭിനയിക്കാന് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള് ഞാന് സാറിനെ അങ്ങോട്ടേക്ക് തിരിച്ചു വിളിക്കട്ടെ എന്ന് പറഞ്ഞ് ഡയാന ആ ഫോണ് കട്ട് ചെയ്തു.

പിന്നീട് പുലര് ച്ചെ മൂന്നുമണിക്ക് എനിക്കൊരു കോള് വരുന്നു. ആ സമയത്ത് ഞാന് നല്ല ഉറക്കത്തിലായിരുന്നു. സിനിമയുടെ കാര്യങ്ങള് പറഞ്ഞശേഷം നാളെ നേരിട്ട് വരാന് ഞാന് അവരോട് പറഞ്ഞു. സോറി സര് , എനിക്ക് അഭിനയിക്കുന്നതില് താല്പര്യമില്ലെന്നും എന്റെ കുറച്ച് കസിന് സ് അഭിനയിക്കണ്ടെന്ന് പറഞ്ഞതായിട്ടും ഡയാന എന്നോട് പറഞ്ഞു.ഇതിനു മറുപടിയായി ഞാന് പറഞ്ഞത്, ഡയാന ഇപ്പോള് ചെയ്തത് രണ്ടു തെറ്റാണ്. ഒന്ന് എന്നെ മൂന്നുമണിക്ക് വിളിച്ചുണര് ത്തി, രണ്ടാമത് സിനിമയില് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു.

അഭിനയിക്കുന്നത് ഇഷ്ടമാണോന്ന് ചോദിച്ചപ്പോള് ഇഷ്ടമാണെന്ന് അവര് പറഞ്ഞു. അങ്ങനെയെങ്കില് വന്നു നോക്ക് രണ്ടുദിവസം ഷൂട്ടിംഗ് ഒക്കെ എങ്ങനെയാണെന്ന് കാണാമെന്ന് ഞാന് പറഞ്ഞു.അങ്ങനെ ഡയാന ലൊക്കേഷനില് എത്തിയെങ്കിലും കുറച്ചു ദിവസം അവരെ അഭിനയിപ്പിച്ചില്ല. ഷീലയും ജയറാമുമൊക്കെ അഭിനയിക്കുമ്പോള് ഒപ്പം നിന്ന് കാണും. കുറച്ചുദിവസം കഴിഞ്ഞപ്പോള് ഞാന് എപ്പോഴാണ് അഭിനയിച്ചു തുടങ്ങേണ്ടതെന്ന് ഡയാന ഇങ്ങോട്ട് ചോദിച്ചു. അങ്ങനെയാണ് അവര് ആദ്യമായി അഭിനയിച്ചതെന്നാണ് നയന് താരയുടെ ഡോക്യുമെന്ററിയില് സത്യന് അന്തിക്കാട് പറഞ്ഞത്.’