India

ബിരേൻ സിങ്ങിനെ മാറ്റിയാൽ പിന്തുണ പുനഃസ്ഥാപിക്കാമെന്ന് കോൺറാ‍ഡ് സാങ്മ – conrad sangma demands manipur chief minister biran singh removal

ബിരേൻ സിങ്ങിനെ മാറ്റിയാൽ പിന്തുണ പുനഃസ്ഥാപിക്കാമെന്ന് കോൺറാ‍ഡ് സാങ്മ. എൻപിപി എൻഡിഎയെ വിട്ടതിന് പിന്നാലെയാണ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയാൽ സംസ്ഥാന സർക്കാരിനുള്ള പിന്തുണ പുനഃസ്ഥാപിക്കുമെന്നും കോൺറാഡ് സാങ്മ വ്യക്തമാക്കി.

കേന്ദ്രസർക്കാർ സംഘർഷം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മണിപ്പുര്‍ കലാപം നേരിടാന്‍ കേന്ദ്രസേനകൾ സര്‍വസജ്ജമായി. കേന്ദ്രസേനയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 50 കമ്പനി ജവാന്‍മാര്‍ കൂടി മണിപ്പുരിലേക്ക് പുറപ്പെട്ടു. അയ്യായിരത്തോളം വരുന്ന ജവാന്‍മാരെ കലാപ മേഖലകളിൽ വിന്യാസിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.

STORY HIGHLIGHT: conrad sangma demands manipur chief minister biran singh removal